സഹകരണബാങ്ക് മുൻ ജീവനക്കാരൻ ആറ്റിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യർ

ഞായര്‍, 31 മാര്‍ച്ച് 2024 (17:48 IST)
പത്തനംതിട്ട: പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.എം പന്തളം മുൻ ഏരിയാ സെക്രട്ടറി അഡ്വ.പ്രമോദ് കുമാറിന്റെ മകനാണ് മരിച്ച അർജുൻ പ്രമോദ് (30).
 
പന്തളം മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള അച്ചൻകോവിൽ മുളമ്പുഴ വയറപ്പുഴ കടവിലാണ് പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ ഇയാളെ കാണാനില്ലെന്ന് പറയുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരാണ് പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
കഴിഞ്ഞ വർഷം പ്രമോദ് ജോലി ചെയ്തിരുന്ന സഹകരണ ബാങ്കിലെ എഴുപത് പവന്റെ സ്വർണ്ണ പണയം തിരിമറി നടത്തിയിരുന്നു. ഇത് മറ്റൊരു ബാങ്കിൽ പണയം വച്ചതായും കണ്ടെത്തിയിരുന്നു. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇത് അറിഞ്ഞത്. തുടർന്ന് പ്രമോദിനെ സസ്‌പെൻഡ് ചെയ്തിരുന്നു.
 
പാർട്ടി അംഗം എന്ന നിലയിലായിരുന്നു പ്രമോദിന് ബാങ്കിൽ ജോലി ലഭിച്ചത്. എന്നാൽ സ്വർണപ്പണയ തിരിമറി കണ്ടെത്തിയതോടെ പ്രതിപക്ഷം ഇതിനെതിരെ വൻ പ്രതിഷേധവും നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍