യാത്രാവിലക്ക്: 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണം; ഇൻഡി‌ഗോ മാപ്പ് പറയണമെന്ന് കുനാൽ കമ്ര

റെയ്‌നാ തോമസ്
ശനി, 1 ഫെബ്രുവരി 2020 (14:37 IST)
ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വക്കീല്‍ നോട്ടീസ് അയച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. തനിക്കുണ്ടായ മാനസിക വേദനക്കും സംഭവത്തെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തും പരിപാടികള്‍ നിര്‍ത്തലാക്കിയതിനാലും നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഇന്‍ഡിഗോ എയര്‍ലൈനിനോട കുനാല്‍ കമ്ര ആവശ്യപ്പെട്ടു.അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് ഇന്‍ഡിഗോ ആറ് മാസത്തേക്ക് കുനാല്‍ കമ്രക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു.
 
യാത്രാവിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കുനാല്‍ കമ്ര വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ക്ഷമാപണം രാജ്യത്തെ പ്രധാന പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
 
ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്.എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article