കരാറുകാരന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഏപ്രില്‍ 2022 (13:22 IST)
കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഈശ്വരപ്പയ്‌ക്കെതിരെയും ഇദ്ദേഹത്തിന്റെ സഹായികളായ ബാസവരാജ്, രമേശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സന്തോഷ് പട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയിലാണ് കേസ്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ഈശ്വരപ്പയെ വിളിച്ചുവരുത്തി. മന്ത്രിയുടെ രാജിയെ കുറിച്ച് തീരുമാനമൊന്നുമായില്ലെന്നും നേരിട്ട് സംസാരിച്ച ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം ആരോപണം ഈശ്വരപ്പ നിഷേധിച്ചു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ഇദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article