തൃശൂരില്‍ പോക്‌സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഏപ്രില്‍ 2022 (11:26 IST)
തൃശൂരില്‍ പോക്‌സോ കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന് എഴുതിവച്ച് 26കാരന്‍ ആത്മഹത്യ ചെയ്തു. ചാമക്കാല സ്വദേശി സഹദാണ് ആത്മഹത്യ ചെയ്തത്. 26 വയസായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ പൊലീസ് അറസ്റ്റുചെയ്തത്. മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഫേസ്ബുക്കില്‍ ഇയാള്‍ കുറിപ്പ് ഇട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍