രാഷ്ട്രപിതാവിന്റെ ആശയങ്ങള്‍ ലോകത്തിന് ഏറെ പ്രചോദനം; പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നു: പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (11:37 IST)
ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകത്താകമാനമുള്ള ജനലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ഏറെപ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  
 
മഹാത്മാ ഗാന്ധിയുടെ 148ആം ജന്മദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു പ്രത്യേക വീഡിയോ അനുസ്മരണവും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിരുന്നു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും രാജ്ഘട്ടില്‍ ആദരവര്‍പ്പിക്കുകയും ചെയ്തു. 
 
സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 113-ാം ജന്മദിനവും ഇന്നുതന്നെയാണ്. ശാസ്ത്രിയുടെ സമാധി സ്ഥലമായ വിജയ്ഘട്ടിലും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അദ്ദേഹത്തിന് ആദരവര്‍പ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article