ഇത് ചുംബന സമരമല്ല, ചുംബന മത്സരമാണ്! - വീഡിയോ കാണാം

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (08:06 IST)
വ്യത്യസ്ത ആശയവുമായി ഝാര്‍ഖണ്ഡില്‍ ചുംബന മത്സരം. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. 
 
പാകുര്‍ ജില്ലയിലെ ഒരു ആദിവാസി കോളനിയിലെ ദമ്പതികളാണ് മത്സരത്തിൽപങ്കെടുത്തത്. എം എൽ എ ആണ് മത്സരത്തിനു നേതൃത്വം നൽകിയത്. പതിനെട്ടോളം ദമ്പതികളാണ് പൊതുസ്ഥലത്ത് ഒരുക്കിയ മത്സരത്തില്‍ പങ്കെടുത്തത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് സൈമണ്‍ മാറാന്‍ഡിയാണ് മത്സരം സംഘടിപ്പിച്ചത്.
 
വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്ന് സംഘടകർ പറയുന്നു. ഇത്തരത്തിലുള്ള മത്സരങ്ങള്‍ ദമ്പതികള്‍ക്കിടയിലുള്ള അകല്‍ച്ച കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article