സന്ധ്യാ സമയത്തു വീട്ടില്‍ ദീപം കത്തിച്ചു വച്ച് പ്രാർഥിക്കുകയും രാത്രി ഉറങ്ങുന്നതിനു മുമ്പായി മക്കൾക്ക് സന്മാർഗ്ഗ ഉപദേശങ്ങൾ അടങ്ങിയ കഥകൾ പറഞ്ഞു കൊടുക്കുകയും ചെയ്യുക. കഴിവതും കിടപ്പറയിൽ വെച്ച് മദ്യപിക്കരുത്. ബെഡ്റൂമിൽ ഇരുന്നുള്ള മദ്യപാനം നെഗറ്റീവ് എനർജിയാണ് സൃഷ്ടിക്കുക. ദമ്പതികൾ തമ്മിലുള്ള വഴക്കുകൾക്ക് ഇവ കാരണമാവുകയും അതിലൂടെ സ്വസ്ഥമായ കുടുംബ ജീവിതം നഷ്ടപ്പെടുകയും ചെയ്യും.
കബോഡിനോട് ചേര്‍ന്ന് ഡ്രസിംഗ് ടേബിൾ പണിയുമ്പോള്‍ ബെഡ്ഡില്‍ നിന്നും കാണുന്ന രീതിയില്‍ കണ്ണാടികൾ സ്ഥാപിക്കാതിരിക്കുക. കറുത്ത ബെഡ് ഷീറ്റ്, തലയണ, കറുത്ത നിറമുള്ള ജനൽ കർട്ടന് എന്നിവ ഒഴിവാക്കുക. ഇവ മുറിക്കുള്ളിലെ ഊർജ്ജത്തെയും ദമ്പതിമാരുടെ സന്തോഷത്തെയും ഇല്ലായ്മ ചെയ്യും.