ദില്ലി വിമാനത്താവളത്തിന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളുടെ ഭീഷണി; രണ്ട് വിമാനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യം

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (17:51 IST)
ദില്ലി വിമാനത്താവളത്തിന് ഖലിസ്ഥാൻ തീവ്രവാദ സംഘടനകളിൽ നിന്നും ഭീഷണി. ദില്ലിയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്നാണ് തീവ്രവാദികളുടെ ഭീഷണി. ഇതിനെ തുടർന്ന് വിമാനത്തവളത്തിന്റെ സുരക്ഷ വർധിപ്പിച്ചു. നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനത്താവളങ്ങൾ റദ്ദാകിയില്ലെങ്കിൽ ആക്രമിക്കുമെന്നാണ് സിഖ് ഫോർ ജസ്റ്റിസിന്റെ ഭീഷണി.
 
വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ദില്ലി പൊലീസും സിആർപിഎഫും ഉന്നത തല യോഗം ചേർന്ന് വിമാനത്താവള സുരക്ഷ വിലയിരുത്തി. കൂടുതൽ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്.ഭീഹണിയുടെ കാരണം വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article