ചരക്ക് ലോറിയില്‍ കഞ്ചാവ് കടത്ത്: 120 കിലോ കഞ്ചാവ് പിടിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 4 നവം‌ബര്‍ 2020 (17:43 IST)
കോഴിക്കോട്: ചരക്ക് ലോറിയില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടു അധികാരികള്‍ 120 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് പന്തീരാങ്കാവില്‍ വച്ച് കഞ്ചാവ് പിടിച്ചത്. ലോറി ഡ്രൈവര്‍ തിരൂര്‍ സ്വദേശി പ്രദീപ് കുമാറിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ക്യാബിനില്‍ സൂക്ഷിച്ചിരുന്ന ഈ കഞ്ചാവിന് വിപണിയില്‍ കോടിക്കണക്കിനു രൂപാ വിലവരും.
 
ഒറീസാ റയ്ക്കറ്റില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്നത്. കുടകില്‍ നിന്ന് ഇഞ്ചിയുടെ ചെന്നൈയിലേക്ക് പോയ ലോറിയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മാവോയിസ്‌റ് ശക്ത കേന്ദ്രങ്ങളായ ആന്ധ്രാ പ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പല തവണ പിടിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article