സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്.
ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി താന്‍ കരുതുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെ എന്ന നിലപാടില്‍ തന്നെയാണ് താനുള്ളത്. സംഘടനയുടെ നിയമാവലിക്ക് അകത്തു നിന്നുവേണം തീര്‍മാനങ്ങള്‍ സ്വീകരിക്കാന്‍. സുഹൃത്തുക്കളുടെ കൂട്ടായ്‌മയാകരുതെ ‘അമ്മ’ എന്നും കമല്‍ വ്യക്തമാക്കി.