ചെങ്കോൽ വിവാദത്തിൽ ബിജെപി അനുകൂലമായ നിലപാട്, ശശി തരൂരിനെതിരെ നടപടി വേണമെന്ന് കേരളാ നേതാക്കൾ

Webdunia
തിങ്കള്‍, 29 മെയ് 2023 (17:04 IST)
ചെങ്കോൽ വിവാദത്തിൽ ബിജെപി അനുകൂല നിലപാടെടുത്ത തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള നേതാക്കൾ. പാർലമെൻ്റിൽ ചെങ്കോൽ സ്ഥാപിക്കുന്ന വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നതിൽ കാര്യമുണ്ടെന്നും രണ്ട് വിഭാഗങ്ങളും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ സമന്യയിപ്പിക്കുകയുമാണ് വേണ്ടതെന്നുമാണ് ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ചത്.
 
തന്നെ വർക്കിംഗ് കമ്മിറ്റിയിലെടുക്കാൻ സാധ്യതയില്ലാത്തതിനാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുമായി ശശി തരൂർ രംഗത്തുവന്നിരിക്കുന്നതായാണ് എഐ_സിസി നേതൃത്വം കരുതുന്നത്. അതേസമയം തരൂരിനെതിരെ നടപടി വേണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഐസിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു. തരൂരിൻ്റെ നിലപാട് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് ഇവർ വാദിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article