ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ സംഘടന

ഞായര്‍, 28 മെയ് 2023 (12:21 IST)
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നാല് ക്ഷേത്രങ്ങളില്‍ വസ്ത്ര സംഹിത അഥവാ ഡ്രസ്സ് കോഡ് അവതരിപ്പിച്ച് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ സംഘടന. മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘ എന്ന സംഘടനയാണ് സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങള്‍ക്കായി വസ്ത്ര സംഹിത പുറത്തിറക്കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ വസ്ത്രധാരണം എപ്രകാരമാകണമെന്നതിനെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് വസ്ത്ര സംഹിത അവതരിപ്പിച്ചത്. നിലവില്‍ ധന്തോളിയിലെ ഗോപാലകൃഷ്ണ ക്ഷേത്രം,പഞ്ച്മുഖി ഹനുമാന്‍ ക്ഷേത്രം,ബൃഹസ്പതി ക്ഷേത്രം,ദുര്‍ഗാ മാതാ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍