രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള 40 ശതമാനത്തോളം പേരും കേരളത്തില്‍

ശ്രീനു എസ്
തിങ്കള്‍, 25 ജനുവരി 2021 (18:48 IST)
രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ള 64.71 ശതമാനത്തോളം പേരും രണ്ടു സംസ്ഥാനങ്ങളിലാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണ് 39.7  ശതമാനം പേരും ഉള്ളത്. മാഹാരാഷ്ട്രയില്‍ 25ശതമാനം പേരും ഉണ്ട്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയായ 131 കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
 
നിലവില്‍ ആകെ രോഗമുക്തരുടെ എണ്ണം 1.03 കോടി (1,03,30,084) ആയി ഉയര്‍ന്നിട്ടുണ്ട്. 96.83%ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം വര്‍ധിച്ച് 1,01,45,902 ആയി. പുതുതായി രോഗമുക്തരായവരുടെ 79.12%  വും 9 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article