കേരളത്തില്‍ ജനനം കുറഞ്ഞു, ബീഹാറില്‍ കൂടി

Webdunia
ബുധന്‍, 24 ഡിസം‌ബര്‍ 2014 (17:56 IST)
രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറി. രാജ്യത്തെമ്പാടും ജനന നിരക്ക് സംബന്ധിച്ച് നടത്തുന്ന സര്‍വ്വേയായ എസ്ആര്‍എസ് സര്‍വേയുടെ ഫലങ്ങളാണ് ഇത്. കേരളത്തില്‍ ഇപ്പോഴത്തെ ജനന നിരക്ക് 14.7 ശതമാനമാണ്.

2012ലേക്കാള്‍ 2013ല്‍ ജനനനിരക്ക് 0.2 ശതമാനം കുറഞ്ഞു. 2008ല്‍നിന്ന് 2013 ലെത്തിയപ്പോഴേക്കും 1.4 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം ജനന നിരക്ക് കൂടുതല്‍ ഉള്ളത് പിന്നോക്ക സംസ്ഥാനമായ ബീഹാറിലാണ്.  27.6 ശതമാനമാണ് ബീഹാറിലെ ജനന നിരക്ക്. രാജ്യമെമ്പാടും ജനനനിരക്ക് കുറഞ്ഞുവരുന്നുവെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഗ്രാമപ്രദേശങ്ങളിലേക്കാള്‍ നഗരത്തിലാണ് ജനനനിരക്ക് കുറയുന്നത്. രാജ്യത്തെ ഗര്‍ഭധാരണ നിരക്കും 2.3 ശതമാനം കുറഞ്ഞു. ഗര്‍ഭധാരണ നിരക്ക് ഏറ്റവും കൂടുതല്‍ ബിഹാറിലാണ്. ഏറ്റവും കുറവ് പശ്ചിമ ബംഗാളിലും. കേരളത്തിലെ ശരാശരി ഗര്‍ഭധാരണനിരക്ക് 1.8 ശതമാനമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.