തിരഞ്ഞെടുപ്പു വിജയങ്ങളേക്കാള്‍ താന്‍ മുന്‍ഗണന കൊടുക്കുന്നത് നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബംഗളുരുവില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയതിനു ശേഷം മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യവസ്ഥിതിയില്‍ മാറ്റം വരുത്തി ഒരു നല്ല ഭരണ സമ്പ്രദായവും സര്‍ക്കാരിനെയും ഡല്‍ഹിയില്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കേജ്രിവാള്‍ പറഞ്ഞു
ഡല്‍ഹിയെ ഒരു മാതൃകാ നഗരമായാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ഇത് രാജ്യത്തിനും ലോകത്തിനും മുന്നില്‍ വ്യത്യസ്തമായൊരു ഭരണ സമ്പ്രദായത്തിന് ജന്‍മം നല്‍കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കേജ്രിവാള്‍ വ്യക്തമാക്കി. എല്ലാവരും പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ ഞാന്‍ ഒരുപാട് പോരാടുന്നുണ്ടെന്നാണ്. എല്ലാവരുടെയും ചിന്ത ഞങ്ങള്‍ ഡല്‍ഹിയില്‍ ജയിച്ചു, ഇനി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ്. അതിന് ഞാന്‍ നെപ്പോളിയനല്ല - കേജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി മാറിയാല്‍ ഇന്ത്യയും മാറുമെന്ന ശുഭാപ്തി വിശ്വാസവും അദേഹം പ്രകടിപ്പിച്ചു. എന്നാല്‍ തനിക്കും പാര്‍ട്ടിക്കും നേരെ കഴിഞ്ഞ ആഴ്ചയുയര്‍ന്ന കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്ന ആരോപണത്തോട് കേജ്രിവാള്‍ പ്രതികരിച്ചില്ല.