ബോണ്ട് നല്‍കുന്നത് നാണക്കേടല്ല; കെജ്രിവാളിനോട് കൊടതി

Webdunia
ചൊവ്വ, 27 മെയ് 2014 (15:39 IST)
ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നല്‍കിയ അപകീര്‍ത്തി കേസില്‍ ബോണ്ട് തുക കെട്ടിവച്ച് ജാമ്യത്തിലിറങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഉപദേശിച്ചു. ബോണ്ടു നല്‍കി ജാമ്യത്തിലിറങ്ങുന്നത് നാണക്കേടായികരുതേണ്ടതില്ലെന്നും കൊടതി പറഞ്ഞു.

കെജ്‌രിവാളിന് എന്ത് നിയമവശങ്ങള്‍ വേണമെങ്കിലും ഉന്നയിക്കാം. ബോണ്ട് നല്‍കി പുറത്തിറങ്ങുന്നത് അഭിമാന വിഷയമായി കണക്കാക്കേണ്ടെന്നും ആദ്യം പുറത്തിറങ്ങാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ജസ്റ്റീസ് കൈലാഷ് ഗംഭീര്‍, ജസ്റ്റീസ് സുനിത ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

പതിനായിരം രൂപ കെട്ടിവയ്ക്കാത്തതില്‍ ജൂണ്‍ ആറുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഡല്‍ഹി പട്യാല കോടതി ഉത്തരവിനെതിരെയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.