കശ്മിരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു

Webdunia
ഞായര്‍, 18 ജനുവരി 2015 (09:54 IST)
കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്‌മീരിലെ വടക്കന്‍ സോപാര്‍ മേഖലയിലാണ്‌ ആക്രമണം.  പതിവ്‌ പെട്രോളിംഗിനെത്തിയ പോലീസിന്‌ നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതോടെ തീവ്രവാദികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ അരംഭിച്ചു. സംഭവസ്ഥലത്തെത്തിയ സുരക്ഷാ സേനയാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നിയന്ത്രിക്കുന്നത്.
 
തീവ്രവാദികളുമായി കനത്ത ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.  ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ്  തീവ്രവാദികളാണ് ആക്രമണം നടത്തുന്നതെന്നാണ് സൈന്യം നല്‍കുന്ന വിവരം. സൈന്യത്തിന്‌ പുറമേ പോലീസും, സിആര്‍പിഎഫിനെയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്‌. സോപാറിലെ ഒരു വീടു കേന്ദ്രീകരിച്ചാണ്‌ തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്‌. ഇവര്‍ രണ്ടു പേരുണ്ടെന്നാണ്‌ സൂചന. സൈന്യം ഈ വീട്‌ വളഞ്ഞിട്ടുണ്ട്‌. 
 
കഴിഞ്ഞ ദിവസം ദക്ഷിണ കശ്‌മീരില്‍ കുല്‍ഗം ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സഹൂര്‍ അഹമദ്‌ ദര്‍ എന്നയാളാണ്‌ കൊല്ലപ്പെട്ടത്‌. ഹോംഷാലിബഗ്‌ മണ്ഡലത്തില്‍ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിരുന്ന പോലീസുകാരന്‍ രാവിലെ ഡ്യുട്ട്‌ ബൈക്കില്‍ പുറപ്പെടവേ തീവ്രവാദികള്‍ ഇയാള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. റിപ്പബ്‌ളിക്‌ ദിനവുമായി ബന്ധപ്പെട്ട്‌ തീവ്രവാദികള്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയേക്കാനുള്ള സാധ്യത നേരത്തേ മുന്നറിയിപ്പ്‌ ലഭിച്ചിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.