കശ്മീരില്‍ ഗ്രാമമുഖ്യന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനു എസ്
ചൊവ്വ, 9 ജൂണ്‍ 2020 (08:04 IST)
കശ്മീരില്‍ ഗ്രാമമുഖ്യന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ലഖിപ്പോറ മേഖലയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവുകൂടിയാണ്. ഇന്നലെ വൈകുന്നേരം ആറുമണിയോടടുത്താണ് സംഭവം. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അജയ് പണ്ഡിറ്റിന്റെ കുടുംബത്തിന്റെ ദുഃത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
 
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article