കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം; മറീന വിട്ടുനല്‍കില്ലെന്ന് സര്‍ക്കാര്‍ - എതിര്‍പ്പുമായി ഡിഎംകെ

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (20:48 IST)
അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം.

ചെന്നൈ മറീനാ ബീച്ചിൽ അണ്ണാദുരൈയുടെ സമാധിയോട് ചേർന്ന് കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന ഡിഎംകെ വർക്കിംഗ് പ്രസിഡന്റും മകനുമായ എംകെ സ്‌റ്റാലിന്റെ ആവശ്യം മുഖ്യമന്ത്രി എടപ്പാടി  പളനിസ്വാമി തള്ളിയതാണ് തര്‍ക്കത്തിലേക്ക് നീങ്ങുന്നത്.

ഗിണ്ടിയിലെ ആണ്ണാ യൂണിവേഴ്‌സിറ്റിക്ക് മുന്നിലുള്ള സര്‍ക്കാര്‍ ഭൂമി സംസ്‌കാരത്തിന് വിട്ടു നല്‍കാമെന്നും ശേഷം ഇവിടുത്തെ ഒരേക്കര്‍ സ്ഥലം വിട്ടു നല്‍കാമെന്നുമാണ് മുഖ്യമന്ത്രി സ്‌റ്റാലിനെ അറിയിച്ചത്. തീരുമാനത്തിനെതിരെ ഡി എം കെ നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നു.

ബുധനാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെ കരുണാനിധിയുടെ മൃതദേഹം രാജാജി നഗറിൽ പൊതു ദര്‍ശനത്തിന് വെക്കാനും വൈകുന്നേരത്തോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുമാണ് അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സമയം കൂടി പരിഗണിച്ചാകും ചടങ്ങുകള്‍ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article