ക്ഷേത്ര പ്രവേശനം നിഷേധിച്ചു, ഇസ്ലാമിലേക്ക് മതം മാറുമെന്ന ഭീഷണിയുമായി 250 ദളിത് കുടുംബം

Webdunia
ചൊവ്വ, 26 ജൂലൈ 2016 (13:22 IST)
ക്ഷേത്രത്തിൽ പ്രവേശിക്കാനു‌ള്ള അനുവാദം സവർണർ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് തമിഴാട്ടിലെ കുടുംബ‌ങ്ങൾ ഭീഷണിയുമായി രംഗത്ത്. 250 ഓളം ദളിത് കുടുംബങ്ങളാണ് ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വേദാരണ്യത്തേയും കാരൂരിലേയും ദളിത് കുടുംബങ്ങൾ സവർണരുടെ വിലക്കിൽ മനംനൊന്ത് മതം മാറുന്നുവെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ക്ഷേത്രത്തിൽ പ്രവേശിക്കാൻ മാത്രമല്ല, ക്ഷേത്രത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനും സവർണർ അനുവദിക്കുന്നില്ലെന്നും ദളിത് കുടുംബങ്ങ‌ൾ ആരോപിക്കുന്നു. ക്ഷേത്രത്തിന്റെ നിർമാണത്തിന് തങ്ങളും പണം നൽകിയിട്ടുണ്ടെന്നും ഇവർ പരാതിപ്പെടുന്നു. മതം മാറുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് അംഗങ്ങള്‍ തങ്ങളെ കാണാന്‍ വന്നിരുന്നുവെന്ന് ദളിതര്‍ അവകാശപ്പെടുന്നു. പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പുമായി ചില ഹിന്ദുത്വ സംഘടനകളും സമീപിച്ചിട്ടുണ്ടെന്ന് ദളിതര്‍ പറയുന്നു. 
Next Article