ഹിജാബ്: ഹർജി നൽകിയ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം: റസ്റ്ററന്റ് തകർത്തു

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2022 (11:47 IST)
കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാർ‌ത്ഥിനിയുടെ കുടുംബത്തിന് നേരെ ആക്രമണം. വിദ്യാർത്ഥിനിയുടെ പിതാവും സഹോദരനും നടത്തുന്ന റസ്റ്റോറന്റിന് നേരെ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.
 
ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ പഠിക്കുന്ന ഷിഫയെന്ന വിദ്യാർത്ഥിനിയുടെ പിതാവിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായ‌ത്. പരിക്കേറ്റ സഹോദരനെ ആശുപ്ത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച്ച രാത്രിയോടെയായിരുന്നു ‌സംഭവം. പോലീസെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article