കര്‍ണാടകയില്‍ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി ഇന്നു രാവിലെ 10.30ന് സുപ്രീംകോടതി പരിഗണിക്കും.
ജഡ്ജിമാരായ എകെ സിക്രി, എസ്എ ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുടെ പ്രത്യേക ബഞ്ചാകും നിര്‍ണായക ഹർജി പരിഗണിക്കുക. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാണ് കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ആവശ്യം.
ബൊപ്പയ്യുടെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന കീഴ്‌വഴക്കം ഗവർണർ വാജുഭായി വാല ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സര്‍പ്പിച്ചത്.
നിയമസഭയില്‍ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രോടേം സ്പീക്കറായി ഏറ്റവും മുതിര്‍ന്ന നിയസഭാംഗത്തെ തന്നെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം അവഗണിച്ച് ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി ബിജെപി അവരോധിച്ചു. ഇതിനെതിരെയാണ് കോണ്‍ഗ്രസും ജെഡിഎസും ഹര്‍ജി നല്‍കിയത്.