Karnataka Election Result 2023 Live Updates: കര്‍ണാടകയില്‍ കോണ്‍ഗ്രസ് കുതിപ്പ്, തൊട്ടുപിന്നില്‍ ബിജെപി; തിരഞ്ഞെടുപ്പ് ഫലം തത്സമയം

Webdunia
ശനി, 13 മെയ് 2023 (09:43 IST)
Karnataka Election Result 2023 Live Updates: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചകങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 126 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ലീഡ് ചെയ്യുന്നത് 80 സീറ്റുകളില്‍. ജെഡിഎസ് 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. 
 
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എക്‌സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസിനൊപ്പമായിരുന്നു. 
 
ഇത്തവണ റെക്കോര്‍ഡ് പോളിങ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. ആകെ 73.19 ശതമാനമായിരുന്നു പോളിങ്. 1952 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് ആണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article