ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ജൂണ്‍ 2025 (10:58 IST)
ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധം എടുത്ത് ഇറാന്‍. ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചു. റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യമായാണ് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ക്ലസ്റ്റര്‍ബോംബുകള്‍ ഉപയോഗിക്കുന്നത്. മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ബോംബുകള്‍ തൊടുക്കുമ്പോള്‍ ഒന്നാണെങ്കിലും വീഴുമ്പോള്‍ അമ്പതും നൂറും ബോംബുകളായി പതിക്കുകയും കൂടുതല്‍ ആഘാതം സൃഷ്ടിക്കുകയും ചെയ്യും.
 
മധ്യ ഇസ്രയേലില്‍ 8 കിലോമീറ്റോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2008 അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധമാണിത്. ക്ലസ്റ്റര്‍ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്‌ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇറാനും ഇസ്രയേലും പങ്കു ചേര്‍ന്നിരുന്നില്ല. 
 
അതേസമയം ഇസ്രയേല്‍ -ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്കോപാണ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഇറാന്‍ ഇസ്രായേല്‍ യുദ്ധം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍