മോഖ ഇന്ന് രാത്രിയോടെ 210 കിലോമീറ്റര്‍ വേഗതയുള്ള അതിശക്തമായ ചുഴലിക്കാറ്റാകും !

വെള്ളി, 12 മെയ് 2023 (19:16 IST)
മോഖ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ 210 കിലോമീറ്റര്‍ വേഗതയുള്ള അതിശക്തമായ ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് മേയ് 14 ഓടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മലയോര മേഖലകളില്‍ ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. 
 
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല. തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല. കൂടാതെ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍