സിദ്ധരാമയ്യ പിന്നില്‍; ആദ്യ ഫലസൂചനകളില്‍ ചാഞ്ചാട്ടം - കോണ്‍ഗ്രസിന് നേരിയ മുൻതൂക്കം

Webdunia
ചൊവ്വ, 15 മെയ് 2018 (08:32 IST)
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോൺഗ്രസിന് നേരിയ മുൻതൂക്കം. പോസ്‌റ്റല്‍ വോട്ടുകളാണ് എണ്ണി തീര്‍ന്നത്. 11 മണിയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ ചിത്രം വ്യക്തമാകും.

കോണ്‍ഗ്രസിന് നേരിയ മുന്‍‌തൂക്കം മാത്രം ലഭിക്കുമ്പോള്‍ ബിജെപി തൊട്ടു പിന്നിലുണ്ട്. കിംഗ് മേക്കറാവുമെന്ന് കരുതുന്ന ജെ ഡി എസ് മികച്ച മുന്നേറ്റം കാഴ്‌ച വെയ്‌ക്കുന്നുണ്ട്. അതേസമയം, ശിക്കാരപുരിയില്‍ യെദ്യൂരപ്പ മുന്നില്‍ എത്തിയപ്പോള്‍ ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തന്റെ രണ്ടു മണ്ഡലങ്ങളിലും പിന്നില്‍ നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.

224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്ക പകരുന്നതാണ്.

എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോൾ ജനതാ ദൾ എസുമായുള്ള ബന്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമം നടത്തുന്നത്. എന്നാല്‍ തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ഇരു പാര്‍ട്ടികളും.

അനുബന്ധ വാര്‍ത്തകള്‍

Next Article