കന്നഡ നാടിനെ ഇനി കുമാരസ്വാമി നയിക്കും, സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായത് ആയിരങ്ങൾ; വിശ്വാസവോട്ടെടുപ്പ് മറ്റന്നാൾ

Webdunia
ബുധന്‍, 23 മെയ് 2018 (16:50 IST)
ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.   കർണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. 
 
മറ്റന്നാളാണ് വിശ്വാസ വോട്ടെടുപ്പ്. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. എൺപതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കുമാരസ്വാമി കർണാടകയുടെ നാഥനായി സത്യപ്രതിജ്ഞ ചെയ്തത്.
 
പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെല്ലാം ചടങ്ങു വീക്ഷിക്കാൻ എത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 
 
നാളെ സ്പീക്കർ തിരഞ്ഞടുപ്പിനു പിന്നാലെ വിശ്വാസവോട്ട് തേടും. 117 എംഎൽഎമാരുടെ പിന്തുണയാണു ജെഡിഎസ്– കോൺഗ്രസ് സഖ്യത്തിനുള്ളത്. എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം തുടരുന്നെന്ന ആശങ്കയിൽ ഇരു പാർട്ടികളും ജാഗ്രതയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article