എസ്എൻഡിപിയോട് കൂറ് പുലർത്തുന്നവര്‍ക്ക് ചെങ്ങന്നൂരില്‍ വോട്ട്: വെള്ളാപ്പള്ളി

ബുധന്‍, 23 മെയ് 2018 (10:54 IST)
ചെങ്ങന്നൂർ ഉപതെര‍ഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുക്തമായ തീരുമാനം പ്രവർത്തകർ സ്വയം എടുക്കണം. ചെങ്ങന്നൂരിൽ ആര് ജയിക്കണമെന്ന് ഈഴവരും മറ്റ് പിന്നോക്ക വിഭാഗങ്ങളും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയോട് കൂറ് പുലർത്തുന്ന മുന്നണികൾക്ക് വോട്ട് ചെയ്യുന്ന കാര്യം അതാത് യൂണിയനുകൾക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. ഇത് മന:സാക്ഷി വോട്ടോ സമദൂരമോ അല്ല. സമദൂരത്തിലും ഒരു ദൂരമുണ്ടെന്നും വെള്ളാപ്പള്ളി പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അതിന്റെ പേരിൽ എസ്എൻഡിപി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരിൽ നടക്കുന്നത് ത്രികോണ മത്സരമാണ്. മുന്നണികളെ നോക്കി വോട്ട് ചെയ്യാൻ പറയില്ല. തെരഞ്ഞെടുപ്പില്‍ എല്ലാവരും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് (എം)​ ചെയർമാൻ കെഎം മാണിയുടെ നിലപാട് ലജ്ജാകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍