കർണ്ണാടകയിൽ കോൺഗ്രസ് ജനങ്ങളെ ചതിക്കുകയാണെന്ന് അമിത് ഷാ

തിങ്കള്‍, 21 മെയ് 2018 (19:26 IST)
ജനവിധിക്കെതിരായ  നടപടിയാണ് കർണ്ണാടകത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ജനങ്ങൾ കോൺഗ്രസ് ജെ ഡി എസ് ഭരണത്തെ അംഗീകരിക്കില്ലെന്നും. 2019ൽ വരാനിരിക്കുന്ന ലോൿസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കൃത്യമായ മേൽകൈ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി. 
 
കർണ്ണാടകയിൽ ബി ജെ പിക്ക് മന്ത്രി സഭ രൂപീകരിക്കാൻ 7 സീറ്റുകളുടെ കുറവ് മാത്രമാണുണ്ടായിരുന്നത്. ഇതുകൊണ്ട് ജനവിധി ബി ജെ പിക്ക് എതിരാണെന്ന് താൻ കരുതുന്നില്ല. ജനങ്ങൾ അഗ്രഹിച്ചത് ബി ജെ പി ഭരണം തന്നെയാണ്. എന്നാൽ ജെ ഡി എസ്സുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കോൺഗ്രസ് കർണ്ണാടകത്തിലെ ജനങ്ങളെ ചതിക്കുകയാണ് എന്ന് അതിത് ഷാ ആരോപണം ഉന്നയിച്ചു.   
 
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന കോൺഗ്രസ് മന്ത്രിസഭ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാത്തതുകൊണ്ടാണ് അവരെ ഗവർണ്ണർ ക്ഷണിക്കാതിരുന്നത് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍