സർക്കാർ മദ്യശാലയിൽ വ്യാജമദ്യം; യു പിയിൽ പത്ത് പേർ മരിച്ചു

തിങ്കള്‍, 21 മെയ് 2018 (13:07 IST)
ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാ‍ജമദ്യം കഴിച്ച് പത്ത് പേർ മരണപ്പെട്ടു. പതിനഞ്ചോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
 
കാൺപൂർ ജില്ലയിലെ ഹുച്ചിയിലാണ് ആദ്യം നാലുപേർ മരണപ്പെട്ടത്. രാജേന്ദ്ര കുമാര്, രത്‌നേശ് ശുക്ല, റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ജഗ്ജീവന്‍ റാംഉമേഷ് ഭോലാ യാദവ് എന്നിവരാണ് ഹുച്ചിയിൽ മരണപ്പെട്ടത്. സർക്കാർ മദ്യശാലയിൽ നിന്നും വാങ്ങിയ മദ്യമാണ് ഇവർ കഴിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞതായി കാണ്‍പൂര്‍ എസ്.പി പ്രദ്യുമന്‍ സിങ് പറഞ്ഞു.
 
ശ്യാമു, ചുന്ന കുശവഹ, ഹരി മിശ്ര, നാഗേന്ദ്ര സിങ്, പങ്കജ് ഗൗതം എന്നിവർ മതൗലി, മഘയ്പൂര്‍വ, ഭന്‍വാര്‍പുര്‍ എന്നീ ജില്ലകളിലായും മരണപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മദ്യശാലയുടെ ലൈസൻസ് ഹോൾഡറുടെ പേരിൽ എക്സൈസ് ആക്ട് പ്രകാരം കേസെടുത്തു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍