കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങ് വൈകിട്ട് 4.30ന്

ബുധന്‍, 23 മെയ് 2018 (08:29 IST)
കർണാടകത്തിൽ കോൺഗ്രസ്, ജെഡിഎസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ ജി പരമേശ്വരയും വിധാൻ സൗധയ്ക്ക്  ഇന്നു വൈകിട്ട് 4.30നു സത്യപ്രതിജ്ഞ ചെയ്യും.

സോണിയ ഗാന്ധി മുതൽ മമതാ ബാനർജി വരെയുളള പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവും. ബിജെപി വിരുദ്ധ ചേരിയിലെ മുഖ്യമന്ത്രിമാരും ദേശീയ - പ്രാദേശിക പാർട്ടി
അധ്യക്ഷരും ചടങ്ങില്‍ പങ്കെടുക്കും.

34 അംഗ മന്ത്രിസഭയാണ് ജെഡിഎസ് കോൺഗ്രസ് സർക്കാരിൽ ഉണ്ടാവുക. കോൺഗ്രസിന് 22 മന്ത്രിസ്ഥാനവും ജനതാദളി (എസ്)നു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുമെന്നാണു ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ്. മുതിർന്ന കോൺഗ്രസ് എംഎൽഎ കെആർ രമേഷ് കുമാറാണു സ്പീക്കർ സ്ഥാനാർഥി. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ദളിനു ലഭിക്കും.

ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), മമതാ ബാനർജി (ബംഗാൾ), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ്), യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ തുടങ്ങിയവർ ചടങ്ങിനെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍