Karnataka Assembly Election Result 2023 Live Updates: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 120 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 80 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതിനേക്കാള്‍ 40 സീറ്റുകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ലീഡ് ഉണ്ട്. ബിജെപി ലീഡ് ചെയ്യുന്നത് വെറും 70 സീറ്റുകളില്‍. കഴിഞ്ഞ തവണത്തേക്കാള്‍ 34 സീറ്റുകള്‍ കുറവാണ് ബിജെപിക്ക് ഇപ്പോള്‍. ജെഡിഎസ് ലീഡ് ചെയ്യുന്നത് 26 സീറ്റുകളില്‍. മറ്റുള്ളവര്‍ എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ദക്ഷിണേന്ത്യ ബിജെപി മുക്തമാകുമെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. നിലവില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക.
224 നിയമസഭാ സീറ്റുകളിലായി 2615 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എക്സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസിനൊപ്പമായിരുന്നു.
ഇത്തവണ റെക്കോര്‍ഡ് പോളിങ് ശതമാനമാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. ആകെ 73.19 ശതമാനമായിരുന്നു പോളിങ്. 1952 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് ആണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകും.