രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബൽ. കേന്ദ്രസർക്കാരിന്റെ നാലര വർഷത്തെ ഭരണപരാജയങ്ങൾ പറയുന്ന 'ഷേഡ്‌സ് ഓഫ് ട്രൂത്ത്- എ ജേണി ഡീറെയില്‍ഡ്' എന്ന പുസ്‌തക പ്രകാശനത്തിന് മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെള്ളിയാഴ്‌ചയാണ് പുസ്‌തകത്തിന്റെ പ്രകാശനം. സഖ്യകക്ഷി സര്‍ക്കാരുകള്‍ ഭൂരിപക്ഷ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണനിര്‍വഹണം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.