ഐഐടി ബോംബെ ബിരുദദാനച്ചടങ്ങിന് പ്രധാനമന്ത്രി വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ശനി, 11 ഓഗസ്റ്റ് 2018 (11:10 IST)
ഐഐടി ബോംബെയുടെ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരേണ്ടന്ന് വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒന്നും ചെയാത്ത മോദിയെ ബിരുദദാന ചടങ്ങിന് വേണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. പ്രധാനമന്ത്രിയെ ക്ഷണിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഈ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായി എന്തു ചെയ്തിട്ടുണ്ടെന്നും അവർ ചോദിക്കുന്നു.
 
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ എതിർപ്പാണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നത്. ധനികര്‍ക്കും സവര്‍ണര്‍ക്കും മാത്രം മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ചിന്താ ശൈലിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. അത്തരം മനോഭാവമുള്ള വ്യക്തിയെ ഇത്തരം ഒരു ചടങ്ങിന് മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ എതിര്‍ക്കണമെന്നും കുറപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍