ആം ആദ്മി അല്ല കാം ആദ്മി

Webdunia
ശനി, 20 സെപ്‌റ്റംബര്‍ 2014 (13:48 IST)
വൃത്തിയുള്ള ഇന്ത്യ എന്ന ലക്ഷ്യം നമ്മുടെ പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന്റെ അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ് കുറേ വര്‍ഷങ്ങളായി ഇന്ത്യില്‍ ശുചിതവത്തിന്റേയും ശൌചാലയങ്ങളുടേയും ആവശ്യകത പറയുന്ന പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പടച്ചു വിടുന്നുമുണ്ട്. എന്നാല്‍ ഈ വചകമടികള്‍ മുറയ്ക്കു നടക്കുന്നതല്ലാതേ കാര്യമായൊന്നും നമ്മുടെ രാജ്യത്ത് നടക്കാറുണ്ടായിരുന്നില്ല. ആഹ്വാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷം ഓടകളും വഴിയോരങ്ങളും വൃത്തിഹീനമായി തന്നെ തുടര്‍ന്നു.

ഇതേപോലെ തന്നെയായിരുന്നു. നമ്മുടെ ഡല്‍ഹിയും. കാം ആദ്മിക്കാര്‍ വരുന്നതുവരെ. പേരുമാറിപ്പോകരുത് ഉറപ്പിച്ചോളു ‘കാം ആദ്മി‘.  ആരാണ് ഈ കാം ആദ്മിക്കാര്‍, പേര് സൂചിപ്പിക്കുന്നതുപോലെ അധ്വാനിക്കുന്നവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രസ്ഥാനം. ഡല്‍ഹിയിലേ നഗരങ്ങള്‍ വൃത്തിയാക്കുകയാണ് ഇവരുടെ ഉദ്ദേശം. എന്നുവച്ച് ഇവരാരും തന്നെ ഡല്‍ഹി കോര്‍പ്പറേഷനിലേ ശുചീകരണ തൊഴിലാളികളാണെന്നു കരുതരുത്. എല്ലാവരും നല്ല ഉയര്‍ന്ന ജോലി ചെയ്യുന്നവരാണ്. കൂടാതെ കോളേജ് വിദ്യാര്‍ഥികളും ഇവരുടെ കൂടെയുണ്ട്.

വൃത്തിഹീനമായി കിടക്കുന്ന കുറേ സ്ഥലങ്ങള്‍ കണ്ടെത്തി ഇവയില്‍ ആദ്യം ഏത് സ്ഥലം വൃത്തിയാക്കണമെന്ന് ഇവര്‍ തീരുമാനിക്കും. തുടര്‍ന്ന് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം അറിയിച്ചുകൊണ്ട് സമയവും നിശ്ചയിച്ച് അറിയിപ്പിടും. ഇതനുസരിച്ചാണ് സംഘാംഗങ്ങള്‍ ചൂലുമെടുത്ത് നഗരം വൃത്തിയാക്കാനിറങ്ങും.

വെറുതേയങ്ങ് പേപ്പറും കടലാസും പെറുക്കി പണി അവസാനിപ്പിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. സ്ഥലം അടിച്ചുവാരി, മാലിന്യം നീക്കുക എന്നിവ കഴിഞ്ഞാല്‍ ആസ്ഥലം വീണ്ടും വൃത്തികേടാക്കാന്‍ ആര്‍ക്കും തോന്നാത്തവിധം പെയിന്റടിച്ച് മനോഹരമാക്കുക കൂടിക്കഴിഞ്ഞേ ഇവര്‍ സ്ഥലം വിടു.

ആരുടേയും അനുവാദത്തിനോ, നിര്‍ദ്ദേശത്തിനോ കാത്തുനില്‍ക്കാതേ സ്വയം സേവനം മാത്രം ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തനം നടത്തുന്നത്. അനുവാദം ചോദിച്ച് പോകത്തതിനും കാരണമുണ്ട്. എങ്ങനേയും ഈ പരിപാടി മുടക്കാന്‍ അധികൃതര്‍ മുട്ടാപ്പോക്ക് ന്യായം പറയും എന്നതുതന്നെ കാരണം. എന്നാല്‍ ഇവരുടെ എന്റെ ഡല്‍ഹി, വൃത്തിയുള്ള ഡല്‍ഹി കാമ്പയിന്‍ അറിഞ്ഞും കേട്ടും നിരവധി ആളുകളാണ് ഡല്‍ഹിയേ വൃത്തിയാക്കാന്‍ തുനിഞ്ഞിറങ്ങുന്നത്. കാശുവാങ്ങാതേ ഡല്‍ഹി വൃത്തിയാക്കുന്നതിനാല്‍ പാവം കോര്‍പ്പരേഷനിലേ ശുചീകരണ തൊഴിലാളികളുടെ പണി പോകുമോ എന്ന് ഇനി കണ്ടരിയേണ്ടിയിരിക്കുന്നു....



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.