കെ വി തോമസ് പിഎസി ചെയര്‍മാനായി ചുമതലയേറ്റു

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (18:48 IST)
മുന്‍ കേന്ദ്ര മന്ത്രി കെവി തോമസ് പാര്‍ലമെന്‍റിന്‍െറ പബ്ളിക് അകൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയര്‍മാനായി ചുമതലയേറ്റു. പരമാവധി 22 അംഗങ്ങളുള്ള പിഎസി എല്ലാ വര്‍ഷവും പുനഃസംഘടിപ്പിക്കും. ലോക്സഭയില്‍ നിന്ന് 15 പേരെയും രാജ്യസഭയില്‍ നിന്ന് ഏഴില്‍ കൂടാതെ അംഗങ്ങളെയുമാണ് പിഎസിയിലേക്ക് തെരഞ്ഞെടുക്കുന്നത്.

പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നത് പിഎസിയാണ്. ലോക്സഭയിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിക്കാണ് സാധാരണ അധ്യക്ഷസ്ഥാനം നല്‍കുക. ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കില്ലെന്ന് പറയുമ്പോളും പി‌എസി അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് നല്‍കിയത് കൌതുകമായി. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം അടുത്തയാഴ്ച നടക്കും.

തങ്ങളുടെ മുന്നില്‍ വരുന്ന എല്ലാ വിഷയങ്ങളും കൃത്യമായി പരിശോധിക്കാന്‍ ശ്രമിക്കുമെന്ന് സ്ഥാനമേറ്റശേഷം കെ.വി തോമസ് പറഞ്ഞു. ബിജെപിയുടെ മുരളി മനോഹര്‍ ജോഷിയായിരുന്നു യുപിഎ സര്‍ക്കാറിന്‍െറ കാലത്ത് പിഎസി ചെയര്‍മാന്‍.