നരേന്ദ്ര മോദി ഭക്‍തരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട രംഗത്ത്. അമ്മയ്‌ക്കെതിരെ വംശീയധിക്ഷേപം ഇപ്പോള്‍ നടത്തിയവര്‍ക്കെതിരെയാണ് ജ്വാല രംഗത്ത് എത്തിയത്.
മാതാപിതാക്കളെ അവശ്യമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴയ്‌ക്കരുത്. വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് വട്ടം കൂടി ആലോചിക്കണം. അല്ലെങ്കില്‍ തന്റെ മറ്റൊരു മുഖവും കൂടി നിങ്ങള്‍ കാണേണ്ടിവരുമെന്നും സിദ്ധു ചൗധരി എന്ന മോദി ഭക്‍തനോട് ജ്വാല പറഞ്ഞു.
മോദിയെ വിമര്‍ശിച്ച് ജ്വാലയുടെ സഹോദരി ഇന്‍സി പോസ്‌റ്റിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നാണ് ഇന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മോദി ഭക്‍തര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. അമ്മ ചൈനക്കാരിയായതുകൊണ്ടാണോ നിങ്ങള്‍ മോദിയെ എതിര്‍ക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയുമായിട്ടാണ് ജ്വാല നേരിട്ട് രംഗത്തെത്തിയത്.