July 5, National Bikini Day: ഇന്ന് ദേശീയ ബിക്കിനി ദിനം

Webdunia
ബുധന്‍, 5 ജൂലൈ 2023 (10:38 IST)
July 5, National Bikini Day: വളരെ ഹോട്ടും സ്‌റ്റൈലിഷും ആയ വസ്ത്രമാണ് ബിക്കിനി. പൊതുവെ ബീച്ചില്‍ ഉല്ലാസത്തിനു പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രമാണ് ഇത്. ഇന്ന് ജൂലൈ അഞ്ച്, ദേശീയ ബിക്കിനി ദിനമാണ്. രണ്ട് കഷ്ണം ബാത്തിങ് പീസ് വസ്ത്രങ്ങളെയാണ് ബിക്കിനി എന്ന് വിളിക്കുന്നത്. വളരെ ഗ്ലാമറസായ ഈ വസ്ത്രം ഇന്ത്യയില്‍ ജനകീയമാകാന്‍ കുറേ വര്‍ഷങ്ങളെടുത്തു. സിനിമ താരങ്ങളുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക ഇപ്പോള്‍ പതിവാണ്.
 
1946 ജൂലൈ 5 മുതലാണ് സ്ത്രീകള്‍ ബിക്കിനി ഉപയോഗിക്കാന്‍ തുടങ്ങിയത്. പൂള്‍ സൈഡുകളിലും ബീച്ചുകളിലുമാണ് ഇവയുടെ ഉപയോഗം. ദേശീയ ബിക്കിനി ദിനം രണ്ട് കഷണങ്ങളുള്ള കുളി വസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിന്റെ വാര്‍ഷികമായി ആഘോഷിക്കുന്നു. 1946ലാണ് ലൂയിസ് റിയേഡ്, ബിക്കിനി എന്ന വസ്ത്രം ആദ്യമായി പുറത്തിറക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article