പബ് ജി കളിച്ച് പ്രണയം മൊട്ടിട്ടു, ഇന്ത്യക്കാരനായ യുവാവിനെ തേടി 4 കുട്ടികളുമായി പാക് വനിത നോയിഡയിൽ

ചൊവ്വ, 4 ജൂലൈ 2023 (10:34 IST)
നാല് കുട്ടികളുമായി നിയമവിരുദ്ധമായി ഉത്തർപ്രദേശിലെ നോയിഡയിലെത്തിയ പാകിസ്ഥാൻ വനിത പിടിയിൽ. ഓൺലൈനായി പബ് ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ അന്വേഷിച്ചാണ് ഇവർ ഇന്ത്യയിലെത്തിയത്. യുവാവ് യുവതിയേയും കുട്ടികളെയും വാടകവീട്ടിൽ താമസിപ്പിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.
 
പബ്ജി കളിക്കുന്നതിനിടെ ഓൺലൈനായാണ് ഇവർ പരിചയപ്പെട്ടത്. നേപ്പാൾ വഴി അനധികൃതമായാണ് യുവതിയും കുഞ്ഞും ഇന്ത്യയിലേക്കെത്തിയതെന്നാണ് വ്യക്തമാകുന്നത്.യുവതിയും കുട്ടികളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെ പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍