മൂന്ന് വര്‍ഷത്തെ കരാറാണ് ഡ്രീം ഇലവനുമായി ബിസിസിഐ ഒപ്പിട്ടത്. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ബൈജൂസിന് പകരം ഡ്രീം ഇലവന്‍ എന്നായിരിക്കും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയിലുണ്ടാവുക. 2019ല്‍ ഓപ്പോയ്ക്ക് പകരമാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബൈജൂസ് ആപ്പ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌പോണ്‍സറായത്. 2022 വരെയായിരുന്നു കമ്പനിയുമായുള്ള കരാര്‍. പിന്നീട് ഇത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.