ബംഗ്ലാദേശ് പര്യടനം: മലയാളി താരം മിന്നുമണി ഇന്ത്യൻ വനിതാ ടീമിൽ

തിങ്കള്‍, 3 ജൂലൈ 2023 (15:26 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും മലയാളി സാന്നിധ്യം. ടിനു യോഹന്നാന്‍,എസ് ശ്രീശാന്ത്,സഞ്ജു സാംസണ്‍,സന്ദീപ് വാരിയര്‍ എന്നിവര്‍ക്ക് ശേഷം മറ്റൊരു താരം കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമിലാണ് മിന്നുമണി ഇടം നേടിയത്.
 
ഇതാദ്യമായാണ് കേരളത്തില്‍ നിന്നുമൊരു വനിതാ താരം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത്. കേരള ജൂനിയര്‍,സീനിയര്‍ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മിന്നുമണി ഇന്ത്യന്‍ എ ടീമിലും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനുമായും കളിച്ചിട്ടുണ്ട്. വയനാട് തൃശ്ശിലേരി സ്വദേശിയാണ് 24കാരിയായ മിന്നുമണി. ജൂലൈ 9ന് ആരംഭിക്കുന്ന പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഏകദിന,ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇരു ടീമുകളെയും ഹര്‍മന്‍ പ്രീത് കൗര്‍ ആണ് നയിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍