ഭാര്യയ്ക്ക് അവിഹിതം; പണിയായത് ഭര്‍ത്താവിന്

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (13:47 IST)
ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിനെ ചാണകത്തില്‍ മുക്കി ശിക്ഷ നല്‍കി. ജാര്‍ഖണ്ഡിലെ ഒരു ഖാപ് പഞ്ചായത്താണ്  യുവാവിന് ഈ ക്രൂരമായ ശിക്ഷ നല്‍കിയത്. സംഭവത്തില്‍ പരാതിയുമായി ഇരുപത്തിയെട്ടുകാരനായ ഗോപാല്‍ കുമാര്‍ പൊലീസിനെ സമീപിച്ചു. 
 
കഴിഞ്ഞദിവസം പഞ്ചായത്ത് മുഖ്യനായ ഷിസ്തി സിങ് ഗോപാലിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ഒരു സ്വകാര്യവിവരം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഗോലാപിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. മുഖ്യന്റെ വീട്ടിലെത്തുമ്പോള്‍ പന്ത്രണ്ടോളം പേര്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇവിടെവെച്ച് വിചാരണ നടത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തു.
 
ഭാര്യയ്ക്ക് പലരുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഗോപാല്‍ ഭാര്യയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പഞ്ചായത്ത് ആരോപിച്ചു. പഞ്ചായത്തിന്റെ ആരോപണം യുവാവ് നിഷേധിക്കുകയും തന്നെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ യുവാവിനെ വിടാന്‍ അവര്‍ തയ്യാറായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article