ബെലെഗാവിയിലെ സദാശിവ് നഗര്‍ സെമിത്തേരിയിലെ കുഴിയില്‍ കിടന്നാണ് രാത്രി ചെലവഴിച്ചത്. ഏതാനും വര്‍ഷമായി വര്‍ഷത്തില്‍ ഒരിക്കല്‍ വീതം ഒരു രാത്രി ശവക്കോട്ടയില്‍ ശവക്കുഴിയില്‍ ഇദ്ദേഹം കിടന്നുറങ്ങാറുണ്ട്. ജീവനുള്ളത്ര കാലം എല്ലാ വര്‍ഷവും ഡിസംബര്‍ 6 ന് രാത്രിയില്‍ ശ്മശാനത്തില്‍ രാത്രി ചെലവഴിക്കുമെന്ന് ഇദ്ദേഹം നേരത്തേ പ്രതിജ്ഞ എടുത്തതാണ്. ജനങ്ങളുടെ അന്ധവിശ്വാസത്തെയും പ്രേതങ്ങളിലുള്ള വിശ്വാസത്തെയും മറികടക്കാനാണ് ഇത്തരമൊരു തീരുമാനം. ഇത് പിന്നീട് ഒരു ചടങ്ങായി മാറുകയായിരുന്നു.