ബെര്‍മോയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ പ്രൊജക്ട് സൈറ്റില്‍ വെളളിയാഴ്ച രാത്രി 100 ലേറെ മാവോവാദികള്‍ ആയുധങ്ങളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് തകര്‍ത്ത സംഘം വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു.
സുരക്ഷ ജീവനക്കാരെ ഓടിച്ചുവിട്ടശേഷമാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ 24 ജില്ലകളില്‍ 18 ലും മാവോവാദികളുടെ സ്വാധീനം ശക്തമാണ്.