ജമ്മുകശ്മീരിലെ രണ്ടുജില്ലകളില്‍ 4ജി പുനഃസ്ഥാപിച്ചു

ശ്രീനു എസ്
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (16:11 IST)
ജമ്മുകശ്മീരിലെ രണ്ടുജില്ലകളില്‍ 4ജി പുനഃസ്ഥാപിച്ചു. ഗന്ദെര്‍ബാല്‍, ഉദംപൂര്‍ ജില്ലകളിലാണ് 4ജി സേവനം പുനഃസ്ഥാപിച്ചത്. നേരത്തേ കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിനു ശേഷം ഇന്റര്‍നെറ്റ് സൗകര്യം ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്.
 
നിലവില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് മാത്രമാണ് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാവുക. പ്രി-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷമേ സേവനം ലഭ്യമാവുകയുള്ളൂ. അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ സേവനം ലഭ്യമാക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article