ജമ്മുകശ്മീരില്‍ 2023ല്‍ കൊല്ലപ്പെട്ടത് 72 ഭീകരവാദികള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ജനുവരി 2024 (09:31 IST)
ജമ്മുകശ്മീരില്‍ 2023ല്‍ കൊല്ലപ്പെട്ടത് 72 ഭീകരവാദികള്‍. സിആര്‍പിഎഫ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കണക്കുള്ളത്. ഇതില്‍ 22 ലോക്കല്‍ ഭീകരരും 50 വിദേശ ഭീകരരും ഉള്‍പ്പെടുന്നു. അതേസമയം 2022ല്‍ 187 ഭീകരരെയാണ് സൈന്യം വകവരുത്തിയിരുന്നത്. 
 
ഇതില്‍ 130 പേരും ലോക്കല്‍ ഭീകരരും 57 പേര്‍ വിദേശ ഭീകരരുമായിരുന്നു. പ്രധാനമായും സജീവമായി നില്‍ക്കുന്നത് ലക്ഷ്‌കര്‍ ഇ ത്വയിബ ഭീകരരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article