ഇന്ത്യ എക്കാലവും വൈറ്റ് ഹൗസിന്റെ നല്ല സുഹൃത്തായിരിക്കുമെന്ന് ഇവാന്‍‌ക ട്രം‌പ്; സാങ്കേതികത്വത്താല്‍ സമ്പന്നമായ ഈ രാജ്യത്ത് വരാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നു

ബുധന്‍, 29 നവം‌ബര്‍ 2017 (12:53 IST)
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്രിയും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) പങ്കെടുക്കുന്നതിനായാണ് ഇവാന്‍‌ക ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അവര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.
 
സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ സ്വതന്ത്ര ഇന്ത്യയുടെ എഴുപതാം വാർഷിക ദിനത്തിൽ ഇവിടെയുള്ള ജനങ്ങളെ താന്‍ അഭിനന്ദിക്കുന്നുവെന്ന് ഇവാന്‍ക പറഞ്ഞു. സാങ്കേതികത്വത്താല്‍ സമ്പന്നമായ ഈ രാജ്യത്ത് വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു. 
 
മുത്തുകളുടെ നഗരമെന്ന് അറിയപ്പെടുന്ന ഹൈദരാബാദിലെ ഏറ്റവും വലിയ സമ്പത്ത് ഇവിടെയുള്ള ജനങ്ങളാണെന്നായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്ത സംരഭകര്‍ക്ക് നേരെ വിരല്‍ ചൂണ്ടി ഇവാന്‍ക പറഞ്ഞത്. പരമ്പരാഗത ചട്ടങ്ങളെ മാറ്റി എഴുതുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എല്ലാകാലത്തും വൈറ്റ് ഹൗസിന്റെ നല്ല സുഹൃത്തായിരിക്കും ഇന്ത്യയെന്നും അവര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍