‘ആ പണി ഞങ്ങള്‍ ചെയ്യില്ല’; ചാനലിനെ വിമര്‍ശിച്ച ട്രംപിന് കിടിലന്‍ മറുപടിയുമായി സിഎന്‍എന്‍

തിങ്കള്‍, 27 നവം‌ബര്‍ 2017 (12:25 IST)
തങ്ങളെ വിമര്‍ശിച്ച ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്‍കി സിഎന്‍എന്‍ ചാനല്‍. സിഎന്‍എന്‍ ചാനലിനെതിരെ ട്രംപ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കാണ് ട്വിറ്ററിലൂടെ ചാനല്‍ അധികൃതര്‍ മറുപടി നല്‍കിയത്. സിഎന്‍എന്‍ ചാനല്‍ അമേരിക്കയെ ലോകത്തിനു മുന്നില്‍ നല്ല രീതിയില്‍ അവതരിപ്പിക്കുന്നില്ല എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. 
 
യുഎസിനു പുറത്ത് സിഎന്‍എന്‍ ഇന്റര്‍നാഷണല്‍ വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമാണ്. അവര്‍ നമ്മുടെ രാജ്യത്തെ ലോകത്തിനുമുമ്പില്‍ മോശമായി ചിത്രീകരിക്കുകയാണ്. അവരില്‍ നിന്നും ലോകം സത്യം കാണുന്നില്ല എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ യുഎസിലെ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നല്ല രീതിയില്‍ ചിത്രീകരിക്കുകയെന്നതല്ല തങ്ങളുടെ പണിയെന്നാണ് സിഎന്‍എന്‍ ട്രംപിനു നല്‍കിയ മറുപടി.

.@FoxNews is MUCH more important in the United States than CNN, but outside of the U.S., CNN International is still a major source of (Fake) news, and they represent our Nation to the WORLD very poorly. The outside world does not see the truth from them!

— Donald J. Trump (@realDonaldTrump) November 25, 2017

It's not CNN's job to represent the U.S to the world. That's yours. Our job is to report the news. #FactsFirst

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍