ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയ്ഡ്, അഞ്ച് കോടി പിടിച്ചെടുത്തു, വിദേശ സഹായമെത്തിയത് 6,000 കോടി

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (11:14 IST)
കൊച്ചി: ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് റെയിഡ് നടത്ത് ആദയനികുതി വകുപ്പ്. ഡൽഹിയിലും കേരളത്തിലുമയി നടത്തിയ റെയിഡിൽ കണക്കിൽപ്പെടാത്ത അഞ്ചുകോടി രൂപ കണ്ടെത്തി. ഡൽഹിയിനിന്നും മൂന്നേമുക്കാൽ കോടി രൂപയും, കേരളത്തിൽനിന്നും ഒന്നേകാൽ കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതിൽ 57 ലക്ഷം കണ്ടെത്തിയത് വഹനത്തിൽനിന്നുമാണ്. അഞ്ച് വർഷത്തിനിടെ വിദേശ നിക്ഷേപമായി ബിലീവേഴ്സ് ചർച്ചിൽ എത്തിയത് 6,000 കോടി രൂപയാണെന്നും, വിദേശ സഹായ നിയമവുമവുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പാണ് ബിലിവേഴ്സ് ചർച്ചിൽ ഉണ്ടായത് എന്നും ആദായനികുതി വകുപ്പ് പറയുന്നു.
 
ഇന്നലെ രാവിലെ മുതലാണ് ബിലീവേഴ്സ് ചർച്ചിന്റെ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും റെയ്ഡ് ആരംഭിച്ചത്. പല കേന്ദ്രങ്ങളിലും റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ലഭിയ്ക്കുന്ന വിദേശ സഹായം അതിന് മാത്രമേ ഉപയോഗിയ്ക്കാനാകു. ഇതിൽ സർക്കാരിന് കൃത്യമായി കണക്ക് നൽകുകയും വേണം എന്നാൽ ഈ തുക റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്സ് ചർച്ച് നിക്ഷേപിയ്ക്കുന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.       

അനുബന്ധ വാര്‍ത്തകള്‍

Next Article