എല്ലാദിവസവും തെർമൽ സ്കാനിങ്, ആഴ്ചയിൽ ആറുദിവസം ക്ലാസ്, കോളേജുകൾ തുറക്കുന്നതിന് യുജിസിയുടെ മാർഗനിർദേശങ്ങൾ
രാജ്യത്ത് കോളേജുകളും സർവകലാശലകളും തുറക്കുന്നതിൽ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി യുജിസി. സംസ്ഥാന സർവകലാശകളും, കോളേജുകളും തുറക്കുന്നതിൽ കൊവിഡ് സഹചര്യങ്ങൾ വിലയിരുത്തി അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. കേന്ദ്ര സർവകലാശാലകളും കേന്ദ്ര സർക്കാർ ധനസഹായത്തോടെ പ്രവർത്തിയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിൽ വൈസ് ചാൻസിലർമാർക്കും സ്ഥാപന മേധവികൾക്കും തീരുമാനമെടുക്കാം.
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഗവേഷണം നടത്തന്നവർ, പിജി വിദ്യാർത്ഥികൾ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമായി ആദ്യഘട്ടത്തിൽ സ്ഥാപനങ്ങൾ തുറക്കുന്നതാണ് ഉചിതം. ആർട്സ് വിഷയങ്ങളിൽ ഓൺലൈൻ പഠനരീതി തുടരുന്നതാവും നല്ലത്. ആവശ്യമെങ്കിൽ കോളേജുകളിൽ എത്തി സംശയ നിവരണത്തിന് അവസരം ഒരുക്കാം. കളേജിൽ എത്താൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് അവസരം നൽകണം.
ഹോസ്റ്റലുകൾ അത്യാവശ്യമെങ്കിൽ മാത്രമേ പ്രവർത്തിയ്ക്കാവു, ഹോസ്റ്റലിൽ ഒരു മുറിയിൽ ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിയ്ക്കാവു. കണ്ടെയ്‌ൻമെന്റ് സോണിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിയ്ക്കരുത്.. വീടുകളിൽനിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും തെർമൽ സ്കാനിങ് നടത്തണം. ക്ലാസുകൾ ആഴ്ചയിൽ ആറുദിവസമായി വർധിപ്പിയ്ക്കണം. അധ്യാപന സമയവും ക്ലാസുകളൂടെ എണ്ണവും വർധിപ്പിയ്ക്കണം. എന്നിങ്ങനെയാണ് പ്രധാന നിർദേശങ്ങൾ.